കോവിഡ് ബാധിതര്‍ രണ്ടുലക്ഷം കടന്നു; 24 മണിക്കൂറിനിടെ 8,909 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് ആശങ്കയുയര്‍ത്തി കോവിഡ് ബാധിതര്‍ രണ്ടുലക്ഷം കടന്നു. 24 മണിക്കൂറിനിടെ 8,909 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഒരു ദിവസത്തിനിടെ ഇത്രയധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുന്നത് ഇതാദ്യമായാണ്.ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 2,07,615 ആയി ഉയര്‍ന്നു. ലോകത്ത് രോഗവ്യാപനക്കണക്കുകളിൽ ഇന്ത്യ ഏഴാം സ്ഥാനത്തെത്തി എന്നതും ആശങ്ക കൂട്ടുകയാണ്.

രണ്ടാഴ്ചക്കിടെയാണ് ഇന്ത്യയില്‍ കോവിഡ് ബാധിതര്‍ ഒരു ലക്ഷത്തില്‍ നിന്ന് രണ്ട് ലക്ഷത്തിലേക്ക് കടന്നത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 217 മരണവും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് ബാധിച്ച് ജീവന്‍ പൊലിഞ്ഞത് 5815 പേരുടേതാണ്.

രാജ്യത്തെ ആകെ വൈറസ് ബാധിതരില്‍ 100302 പേര്‍ ഇതിനോടകം രോഗമുക്തി നേടിയിട്ടുണ്ട്. 101497 പേരാണ് നിലവില്‍ ചികിത്സയിലുള്ളത്.

രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം കുത്തനെ കൂടാൻ തുടങ്ങിയതിന് ശേഷം ഇതാദ്യമായി മഹാരാഷ്ട്രയിൽ രോഗം കൂടുന്നതിന്‍റെ തോത്, രാജ്യശരാശരിയേക്കാൾ താഴെപ്പോയി എന്നതാണ് ആശ്വാസം നൽകുന്ന മറ്റൊരു കാര്യം. ഏഴ് ദിവസത്തെ ശരാശരി രോഗവർദ്ധനാനിരക്ക് കണക്കുകൂട്ടുന്ന Compunded Daily Growth Rate (CDGR) അനുസരിച്ച്, കഴിഞ്ഞ മൂന്ന് ദിവസമായി ദേശീയശരാശരിയേക്കാൾ താഴെയാണ് മഹാരാഷ്ട്രയിൽ രോഗം കൂടുന്ന നിരക്ക്.

Top