കോവിഡ് രോഗികള്‍ രണ്ട് ലക്ഷത്തോടടുക്കുന്നു; 24 മണിക്കൂറിനിടെ 8,392പുതിയ കേസുകള്‍

ന്യൂഡല്‍ഹി: ആശങ്ക ഉയര്‍ത്തി രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണത്തില്‍ വന്‍ വര്‍ധനവ്.24 മണിക്കൂറിനിടെ 8,392 പുതിയ കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.1,90,535 പേര്‍ക്കാണ് രാജ്യത്ത് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. ഇതോടെ ആഗോള തലത്തില്‍ കോവിഡ് മഹാമാരി ഏറ്റവുമധികം ബാധിച്ച രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യ ഏഴാമതെത്തി. ജര്‍മനിയേയും ഫ്രാന്‍സിനേയും മറികടന്നാണ് ഇന്ത്യ രോഗബാധിതരുടെ എണ്ണത്തില്‍ ഏഴാമതെത്തിയത്.

അതേസമയം രാജ്യത്ത് കോവിഡ് ബാധിച്ച് 5394 പേരാണ് മരണമടഞ്ഞത്.ഇതില്‍ 230 പേര്‍ കഴിഞ്ഞ 24 മണിക്കൂറിനിടെയാണ് മരണപ്പെട്ടത്.

കോവിഡ് ഏറ്റവും കൂടുതല്‍ ബാധിച്ച മഹാരാഷ്ട്രയില്‍ 67655 പേര്‍ക്കാണ് രോഗം ഇതുവരെ സ്ഥിരീകരിച്ചിട്ടുള്ളത്. 2286 മരണവും റിപ്പോര്‍ട്ട് ചെയ്തു. 16779 പേര്‍ക്ക് രോഗം കണ്ടെത്തിയ ഗുജറാത്തില്‍ 1038 പേരാണ് മരിച്ചത്. തമിഴ്നാട്ടില്‍ 22333 പേര്‍ക്ക് ഇതുവരെ രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 173 മരണവും റിപ്പോര്‍ട്ട് ചെയ്തു.

അതേസമയം ലോകത്ത് കോവിഡ് ബാധിതരുടെ എണ്ണം 6,263,901 ആയി ഉയര്‍ന്നു. കഴിഞ്ഞ 24 മണിക്കൂറില്‍ കോവിഡ് ബാധിച്ച് ലോകത്ത് മരിച്ചത് 3200 പേരാണ്. ഇതുവരെ 373,899 പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്.

Top