രാജ്യത്തെ കൊവിഡ് കേസുകള്‍ 14 ലക്ഷം കടന്നു; ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത് 48000 കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് കേസുകള്‍ 14 ലക്ഷം കടന്നതായി കണക്കുകള്‍. കോവിഡ് കേസുകള്‍ ക്രമാതീതമായി കൂടുന്ന സാഹചര്യത്തില്‍ ഇന്ന് മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തിയേക്കും എന്നാണ് സൂചന.

48000ത്തിലധികം കേസുകളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലാണ് കോവിഡ് കേസുകള്‍ കൂടുതലായും റിപ്പോര്‍ട്ട് ചെയ്യുന്നത്. ആന്ധ്രപ്രദേശ്, തമിഴ്‌നാട്, കര്‍ണാടക എന്നിവിടങ്ങളില്‍ കോവിഡ് പടര്‍ന്ന് പിടിക്കുന്നത് തുടരുകയാണ്. 700ഓളം മരണങ്ങളാണ് ഇന്നലെ മാത്രം റിപ്പോര്‍ട്ട് ചെയ്തത്. മരണനിരക്ക് കുറവാണെങ്കിലും ലോകത്ത് ഏറ്റവും കൂടുതല്‍ കോവിഡ് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ആറാമത്തെ രാജ്യമായി ഇന്ത്യ മാറി.

അമേരിക്ക, ബ്രസീല്‍, ബ്രിട്ടണ്‍, ഇറ്റലി, മെക്‌സിക്കോ എന്നിവയാണ് ഇന്ത്യയേക്കാള്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത രാജ്യങ്ങള്‍. മുപ്പത്തിമൂവായിരത്തോട് അടുക്കുകയാണ് രാജ്യത്തെ കോവിഡ് മരണങ്ങള്‍.

Top