മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ ഉയരുന്നു; മൂന്നാം തരംഗത്തിന്റെ മുന്നോടിയെന്ന്

മുംബൈ : മഹാരാഷ്ട്രയില്‍ കോവിഡ് കേസുകള്‍ ഉയരുന്നത് മൂന്നാം തരംഗത്തിന്റെ മുന്നോടിയാകാമെന്ന് വിദഗ്ധര്‍. ജൂലൈ മാസത്തിലെ ആദ്യ 11 ദിവസത്തിനിടെ മഹാരാഷ്ട്രയില്‍ റിപ്പോര്‍ട്ട് ചെയ്തത് 88,130 കോവിഡ് കേസുകളാണ്. ഇത് മൂന്നാം തരംഗത്തിന്റെ മുന്നോടിയാണെന്നാണ് വിദഗ്ദ്ധര്‍ മുന്നറിയിപ്പു നല്‍കുന്നു. ഒന്നും രണ്ടും തരംഗങ്ങള്‍ക്ക് മുമ്പും സമാനമായ രീതിയില്‍ കോവിഡ് കേസുകള്‍ കൂടിയിരുന്നതായും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

മഹാരാഷ്ട്രയിലെ കോലാപുര്‍ ജില്ലയില്‍ മാത്രം കഴിഞ്ഞ രണ്ടാഴ്ചയ്ക്കിടെ 3000 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. കഴിഞ്ഞ മൂന്ന് ദിവസമായി മുംബൈയില്‍ മാത്രം 600 ഓളം കേസുകളും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. കോലാപുരിലേത് അപൂര്‍വമായ സാഹചര്യമാണെന്നും വാക്സിനേഷന്‍ ശതമാനം ഏറ്റവും കൂടുതലുള്ള കോലാപൂലിലാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഏറ്റവും കൂടുതല്‍ ഉള്ളതെന്നും ആരോഗ്യരംഗത്തെ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

 

 

Top