രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നു; ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.98 % ആയി

ന്യൂഡല്‍ഹി: രാജ്യത്തിന്റെ കൊവിഡ് കേസുകള്‍ കുറയുന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. കൊവിഡ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 16.98 ശതമാനത്തിലേക്ക് താഴ്‌ന്നെന്നും കേന്ദ്രം ചൂണ്ടിക്കാട്ടി. മെയ് മൂന്നിന് 24.47 ശതമാനമായിരുന്നു രാജ്യത്ത് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. മെയ് 16 ആകുമ്പോള്‍ അത് 16.98 ശതമാനമായി കുറഞ്ഞിരിക്കുന്നുവെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് സജീവ കോവിഡ് കേസുകളുടെ എണ്ണം 36,18,458 ആയെന്നും 24 മണിക്കൂറിനിടെ 55,334 കേസുകളുടെ കുറവ് രേഖപ്പെടുത്തിയെന്നും അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ മൊത്തം കോവിഡ് ബാധിതരായവരുടെ 14.66 ശതമാനം മാത്രമാണ് നിലവില്‍ സജീവ കേസുകളായി നിലനില്‍ക്കുന്നത്. രാജ്യത്തെ ആകെ സജീവ കേസുകളുടെ 74.69 ശതമാനവും കര്‍ണാടക, മഹാരാഷ്ട്ര, കേരളം, രാജസ്ഥാന്‍, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, പശ്ചിമ ബംഗാള്‍, ഗുജറാത്ത്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങളിലാണ്.

 

Top