രാജ്യത്ത് രോഗ ബാധിതരുടെ എണ്ണം 1637; ഇന്ന് രോഗം ബാധിച്ച് മരിച്ചത് മൂന്ന് പേര്‍

ന്യൂഡല്‍ഹി: കൊവിഡ് വ്യാപനം തടയുന്നതിനായി പ്രഖ്യാപിച്ച ലോക് ഡൗണ്‍ ഫലപ്രദമാകുന്നു എന്ന് കാണിക്കുന്ന റിപ്പോര്‍ട്ടുകളാണ് ഇപ്പോള്‍ പുറത്തു വരുന്നത്. ഇന്ന് ആറ് പേര്‍ക്ക് മാത്രമാണ് ഇന്ന് ഇതുവരെ പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇത് രോഗ വ്യാപനത്തിന്റെ തോത് കുറയുന്നു എന്നതിന്റെ സൂചനയാണെന്നാണ് കേന്ദ്രം പറയുന്നത്.

രാജ്യത്ത് ഇതുവരെ 1637 പേര്‍ക്കാണ് രോഗം ബാധിച്ചിരിക്കുന്നത്.ഇവരില്‍ 133 പേര്‍ രോഗമുക്തരായി. ഇന്ന് മൂന്ന് പേര്‍ കൂടി കൊവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ചു.

രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിലായി 15.4 ടണ്‍ പ്രതിരോധ സാമഗ്രികള്‍ എത്തിച്ചുവെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം പറഞ്ഞു. റെയില്‍വെ കോച്ചുകളില്‍ 3.2 ലക്ഷം കിടക്കകള്‍ സജ്ജമാക്കി ചികിത്സ സംവിധാനം ശക്തമാക്കുമെന്നും അറിയിച്ചിട്ടുണ്ട്. റയില്‍വേ നിരീക്ഷണ സംവിധാനം ശക്തമാണെന്നും ലോക്ക് ഡൗണ്‍ ഫലപ്രദമെന്നും ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

അതേസമയം ഹസ്രത് നിസാമുദ്ദീനിലെ തബ്ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത എല്ലാ വിദേശ പൗരന്മാരെയും പൂര്‍ണ പരിശോധനയ്ക്കു വിധേയമാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചിട്ടുണ്ട്. ഇതു സംബന്ധിച്ച് നിര്‍ദേശം എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണ പ്രദേശങ്ങള്‍ക്കും നല്‍കി കഴിഞ്ഞു. പരിശോധനയില്‍ കോവിഡ്19 ഇല്ലെന്നു കണ്ടെത്തിയവരെ എത്രയും പെട്ടെന്ന് രാജ്യത്തുനിന്നു പുറപ്പെടുന്ന ആദ്യത്തെ വിമാനത്തില്‍ തന്നെ തിരികെയയ്ക്കണമെന്നും കേന്ദ്രം ആവശ്യപ്പെട്ടു.

Top