സംസ്ഥാനത്ത് ഇന്ന് നാലായിരത്തിന് മുകളിൽ രോ​ഗികൾ; ഏഴ് മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകൾ കുതിച്ചുയരുന്നു. ഇന്ന് നാലായിരത്തിന് മുകളിൽ പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്. ഏഴ് പേർ മരിച്ചു. 4,224 പേർക്കാണ് സംസ്ഥാനത്ത് ഇന്ന് രോ​ഗം സ്ഥിരീകരിച്ചത്.

ഏറ്റവും കൂടുതൽ രോ​ഗികൾ എറണാകുളത്താണ്. 1,170 പേർക്കാണ് ജില്ലയിൽ രോ​ഗം. തിരുവനന്തപുരത്ത് 733 പേർക്കാണ് രോ​ഗം സ്ഥിരീകരിച്ചത്.

Top