രോഗിക്ക് കോവിഡെന്ന് സംശയം; ആശങ്കയില്‍ എറണാകുളം ജനറല്‍ ആശുപത്രി

കൊച്ചി: എറണാകുളം ജനറല്‍ ആശുപത്രിയില്‍ ന്യൂമോണിയ ബാധിച്ച് ചികിത്സയിലായിരുന്നയാള്‍ക്ക് കോവിഡെന്ന് സംശയം. ഇതോടെ കടുത്ത ആശങ്കയിലായിരിക്കുകയാണ് ആശുപത്രി. ജനറല്‍ വാര്‍ഡില്‍ താമസിച്ചിരുന്നയാളായിരുന്നതിനാല്‍ പ്രശ്‌നം സങ്കീര്‍ണമാകുമോ എന്ന ഭയത്തിലുമാണ് ആശുപത്രി അധികൃതര്‍.

ഇയാളുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഡോക്ടര്‍മാരും നഴ്‌സുമാരും മറ്റുള്ളവരും പെടുമെന്നാണ് സൂചന. എറണാകുളം മാര്‍ക്കറ്റില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജനറല്‍ ആശുപത്രിക്ക് സമീപത്തെ പ്രദേശങ്ങള്‍ കണ്ടെയ്ന്‍മെന്റ് സോണിലാണ്.

അതേസമയം,കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന സാഹചര്യത്തില്‍ എറണാകുളത്ത് നിയന്ത്രണങ്ങള്‍ ശക്തമാക്കിയിരിക്കുകയാണ്. കളമശേരി മെഡിക്കല്‍ കോളജ് കോവിഡ് ചികിത്സ കേന്ദ്രമാക്കി മാറ്റിയതോടെ ജനങ്ങള്‍ ഏറ്റവുമധികം ആശ്രയിക്കുന്ന ആശുപത്രിയാണ് എറണാകുളം ജനറല്‍ ആശുപത്രി.

Top