കൊവിഡ് സമ്പര്‍ക്കപ്പട്ടികയില്‍ വരുന്ന സര്‍ക്കാര്‍ ജീവനക്കാരുടെ സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് റദ്ദാക്കി

തിരുവനന്തപുരം: തിരുവനന്തപുരം: കൊവിഡ് രോഗികളുടെ സമ്പര്‍ക്കപ്പട്ടികയില്‍ വരുന്ന സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് അനുവദിച്ചിരുന്ന സ്‌പെഷ്യല്‍ കാഷ്വല്‍ ലീവ് റദ്ദാക്കിയതായി ചീഫ് സെക്രട്ടറി ഉത്തരവ് നല്‍കി.

രോഗികളുമായി സമ്പര്‍ക്കമുള്ളവര്‍ അക്കാര്യം ജോലി സ്ഥലത്ത് അറിയിക്കുകയും സാമൂഹിക അകലം പാലിച്ച് സ്വയം നിരീക്ഷിക്കുകയും വേണമെന്നും ഉത്തരവില്‍ വ്യക്തമാക്കുന്നു. രോഗലക്ഷണമുള്ളവര്‍ ആരോഗ്യവകുപ്പിന്റെ നിര്‍ദേശപ്രകാരം വേണ്ട നടപടി സ്വീകരിക്കണമെന്നും ചീഫ് സെക്രട്ടറി ഉത്തരവില്‍ പറഞ്ഞു.

Top