കോവിഡ് കുട്ടികളെ രൂക്ഷമായി ബാധിക്കും; ചികിത്സാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കണമെന്ന് രാഹുല്‍

ന്യൂഡല്‍ഹി: കുട്ടികളെ കോവിഡ് രൂക്ഷമായി ബാധിക്കുമെന്നും ചികിത്സ സൗകര്യങ്ങള്‍ ഉടന്‍ വര്‍ധിപ്പിക്കണമെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി കേന്ദ്ര സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.

”വരാനിരിക്കുന്ന നാളുകളില്‍ കുട്ടികളെ കൊറോണയില്‍ നിന്നും സംരക്ഷിക്കണം. ശിശുരോഗ ആരോഗ്യ കേന്ദ്രങ്ങള്‍, വാക്‌സിന്‍, ചികിത്സ സൗകര്യങ്ങള്‍ എന്നിവ ഇപ്പോള്‍ മുതല്‍ തയ്യാറാക്കേണ്ടതുണ്ട്. രാജ്യത്തിന്റെ ഭാവിക്കായി ഈ ഉറക്കത്തില്‍ നിന്നും നിലവിലുള്ള മോദി ‘സിസ്റ്റം’ അടിയന്തിരമായി ഉണരേണ്ടതുണ്ട്” -രാഹുല്‍ ട്വീറ്റ് ചെയ്തു.

 

Top