സൗദിയിൽ ഇനി കാറിലിരുന്നും കൊവിഡ് വാക്സിൻ സ്വീകരിക്കാം

സൗദി അറേബ്യ: വാക്‌സിൻ വിതരണം എളുപ്പത്തിൽ പൂർത്തിയാക്കുന്നതിന്റെ ഭാഗമായി  സൗദി അറേബ്യയിൽ കാറിലിരുന്നും കോവിഡ് വാക്സിൻ സ്വീകരിക്കാമെന്ന തീരുമാനത്തിൽ സൗദി ഭരണകൂടം. നിരവധി വാക്‌സിൻ വിതരണ കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിച്ചതിന് പിറകെയാണ്ഇപ്പോൾ കാറിലിരുന്നും കുത്തിവെപ്പെടുക്കാവുന്ന രീതിക്ക് തുടക്കമായത്.

ആദ്യ ഘട്ടത്തിൽ റിയാദ്, മക്ക, മദീന, അബഹ എന്നിവിടങ്ങളിലാണ് പുതിയ രീതി ആരംഭിച്ചത്. പള്ളികളിൽ  പ്രാർത്ഥനക്കെത്തിയവരിൽ കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്ന് 12 പള്ളികൾ കൂടി ഇന്ന് താൽക്കാലികമായി അടച്ചിട്ടുണ്ട്. ഇതോടെ മൂന്നാഴ്ചക്കുള്ളിൽ 182 പള്ളികൾ അടക്കുകയും അതിൽ 168 എണ്ണം അണുനശീകരണത്തിന് ശേഷം തുറന്ന് കൊടുക്കുകയും ചെയ്തിട്ടുണ്ട്.

വാക്‌സിനേഷൻ പദ്ധതി വളരെ വേഗത്തിൽ നടപ്പിലാക്കുകയാണ്  കാറിലിരുന്നും കുത്തിവെപ്പെടുക്കാവുന്ന രീതി യിലൂടെ ലക്ഷ്യം വെക്കുന്നത്.

Top