കൊവിഡ് ; വാക്‌സിൻ കയറ്റുമതി പുനരാരംഭിക്കണമെന്ന് ബംഗ്ലാദേശ്

ധാക്ക: ലോകത്ത് കൊറോണ വൈറസ് വ്യാപനം രൂക്ഷമായി തന്നെ തുടരുകയാണ്. ഈ സാഹചര്യത്തിൽ ബംഗ്ലാദേശിലേക്കുള്ള കൊവിഡ് വാക്സിൻ കയറ്റുമതി എത്രയും വേഗം പുനരാരംഭിക്കാൻ രാജ്യം ആഗ്രഹിക്കുന്നുണ്ടെന്ന് ബംഗ്ലാദേശിലെ ഇന്ത്യൻ കമ്മീഷണർ വിക്രം ദൊരൈസ്വാമി .

എന്നാൽ രാജ്യത്തെ കൊവിഡ് സ്ഥിതി മോശമായതിനാൽ എപ്പോൾ കയറ്റുമതി പുനരാരംഭിക്കാൻ കഴിയുമെന്നതിനെക്കുറിച്ച് ഇപ്പോൾ പറയാൻ കഴിയില്ലയെന്നും അദ്ദേഹം പറഞ്ഞു. അവാമി ജുബോ ലീഗ് ചെയർമാൻ ഫാസിൽ ഷംസ് പരാഷുമായി ബംഗ്ലാദേശിൽ കൂടിക്കാഴ്ച നടത്തുകയായിരുന്നു അദ്ദേഹം.

1971ലെ ബംഗ്ലാദേശ് ലിബറേഷൻ യുദ്ധത്തിൽ ഇന്ത്യ നൽകിയ സഹായത്തെ സ്മരിച്ച പരാഷ്, മോശം ദിനങ്ങളിൽ സുഹൃത്തും നല്ല ദിനങ്ങളിൽ പങ്കാളിയുമാണ് ഇന്ത്യയെന്നും എല്ലാ കാര്യങ്ങളിലും രാജ്യം എപ്പോഴും ബംഗ്ലാദേശിന്‍റെ പക്ഷത്താണെന്നും കൂട്ടിച്ചേർത്തു.

Top