ഇടവേളയ്ക്ക് ശേഷം ന്യൂസിലാന്‍ഡില്‍ കൊവിഡ്: ഓക്ലന്‍ഡിൽ ലോക്ക്ഡൗൺ

ന്യൂസിലാന്‍ഡില്‍ വീണ്ടും കൊവിഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. പ്രധാന നഗരമായ ഓക്ലന്‍ഡിലാണ് കൊവിഡ് റിപ്പോര്‍ട്ട് ചെയ്തത്.നഗരത്തില്‍ ഏഴ് ദിവസം ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചെന്ന് പ്രധാനമന്ത്രി ജെസീന്ത ആര്‍ഡന്‍ അറിയിച്ചു.

ഒരു കുടുംബത്തിലെ മൂന്ന് പേര്‍ക്ക് കൊവിഡ് ബാധിച്ചതിനെ തുടര്‍ന്ന് രണ്ടാഴ്ച മുമ്പ് ഓക്ലന്‍ഡില്‍ മൂന്ന് ദിവസം ലോക്ക്ഡൗണ്‍ നടപ്പാക്കിയിരുന്നു. യുകെ വേരിയന്റ് കൊവിഡാണ് ഇവര്‍ക്ക് റിപ്പോര്‍ട്ട് ചെയ്തത്.ഇവര്‍ക്ക് എങ്ങനെയാണ് രോഗം ബാധിച്ചതെന്ന് അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ 12 പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.

കൊവിഡിനെ തുടക്കത്തില്‍ തന്നെ പിടിച്ചുകെട്ടി ആഗോള പ്രശംസ നേടിയ രാജ്യമായിരുന്നു ന്യൂസിലാന്‍ഡ്.

Top