സിഎസ്‌കെ ക്യാമ്പിലും കൊവിഡ്: സ്റ്റാഫ് അംഗത്തിന് വൈറസ് ബാധ

ല്‍ഹി കാപിറ്റല്‍സ് താരം അക്‌സര്‍ പട്ടേലിന് കൊവിഡ് ബാധിച്ചതിന് പിന്നാലെ ചെന്നൈ സൂപ്പര്‍കിങ്‌സ് ക്യാമ്പിലും കൊറോണ വൈറസ് ബാധ. സിഎസ്‌കെ സ്റ്റാഫ് അംഗത്തിനാണ് കൊവിഡ് ബാധിച്ചത്. ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് മാറ്റി. കളിക്കാരുമായി ഇദ്ദേഹത്തിന് ബന്ധമില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍.

ഐ.പി.എല്‍ ആരംഭിക്കാന്‍ ഏഴ് ദിവസം മാത്രം ബാക്കിയിരിക്കെ കൊറോണ വൈറസ് ബാധിക്കുന്ന ആദ്യ കളിക്കാരനാണ് അക്‌സര്‍ പട്ടേല്‍. നേരത്തെ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരം നിതീഷ് റാണക്ക് കൊവിഡ് ബാധിച്ചിരുന്നെങ്കിലും ഒരാഴ്ചക്ക് ശേഷം നെഗറ്റീവായി.

ഈ മാസം 9നാണ് 2021 ഐപിഎല്‍ ആരംഭിക്കുന്നത്. ഏപ്രില്‍ 10ന് റിഷബ് പന്ത് നയിക്കുന്ന ഡല്‍ഹി കാപിറ്റല്‍സിനെതിരെയാണ് ചെന്നൈ സൂപ്പര്‍കിങ്‌സിന്റെ ആദ്യ മത്സരം. ഐ.പി.എല്ലിന്റെ  ഭാഗമായി എല്ലാ ജീവനക്കാർക്കും കൊവിഡ് ആർടി-പിസിആർ പരിശോധന നിർബന്ധമാക്കിയിരുന്നു.

 

Top