സംസ്ഥാനത്ത് ഇന്ന് 6185 പേർക്ക് കോവിഡ്, പുതിയ പത്ത് ഹോട്ട്സ്പോട്ടുകളും

തിരുവനന്തപുരം; ഇന്ന് 6185 പേർക്ക് കൂടി സംസ്ഥാനത്തു കോവിഡ് സ്ഥിരീകരിച്ചു. എറണാകുളം 959, കോഴിക്കോട് 642, തൃശൂർ 585, കോട്ടയം 568, കൊല്ലം 507, പത്തനംതിട്ട 443, ആലപ്പുഴ 441, മലപ്പുറം 437, പാലക്കാട് 401, വയനാട് 361, തിരുവനന്തപുരം 345, കണ്ണൂർ 250, ഇടുക്കി 186, കാസർഗോഡ് 60 എന്നിങ്ങനെയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

ഒപ്പം കേരളത്തിൽ ഇന്ന് പത്ത് പുതിയ ഹോട്ട് സ്പോട്ടുകൾ കൂടി പ്രഖ്യാപിച്ചു. ഇടുക്കി ജില്ലയിലെ കരിങ്കുന്നം, തൃശൂർ ജില്ലയിലെ വള്ളത്തോൾ നഗർ, മറ്റത്തൂർ, കടവല്ലൂർ, കോടശേരി, ആതിരപ്പള്ളി, കടുകുറ്റി, കോട്ടയം ജില്ലയിലെ എരുമേലി, കിടങ്ങൂർ, വാഴപ്പള്ളിഎന്നിവയാണ് ഇന്ന് പ്രഖ്യാപിച്ച പുതിയ ഹോട്ട് സ്പോട്ടുകൾ

Top