കാര്‍ഷിക ഭേദഗതി നിയമം; സുപ്രീംകോടതി ഉത്തരവ് സ്വാഗതം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് ഇന്നത്തെ സുപ്രീം കോടതി ഉത്തരവ് സ്വാഗതാര്‍ഹമെന്ന് സംസ്ഥാന സര്‍ക്കാര്‍. ഒരു സംസ്ഥാനവും അംഗീകരിക്കാത്ത നിയമമാണിത്. ഇത് മനസിലാക്കിയാണ് കോടതി ഇടപെടലെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍ പറഞ്ഞു.

കേന്ദ്ര നിയമത്തിനെതിരെ ബദല്‍ നിയമം ഉടന്‍ ഉണ്ടാക്കും. കര്‍ഷകരെ ചൂഷണത്തില്‍ നിന്ന് സംരക്ഷിക്കുന്ന നിയമം സംസ്ഥാനം കൊണ്ടുവരും. ഈ സഭാസമ്മേളനത്തില്‍ കൊണ്ടുവരാന്‍ കഴിഞ്ഞില്ലെങ്കില്‍ ഓര്‍ഡിനന്‍സ് ഇറക്കുമെന്നും സുനില്‍ കുമാര്‍ പറഞ്ഞു.

Top