യെദിയൂരപ്പയുടെ ആറ് സ്റ്റാഫുകള്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു

ബംഗളൂരു: കര്‍ണാടക മുഖ്യമന്ത്രി ബി എസ് യെദിയൂരപ്പയുടെ ആറു സ്റ്റാഫുകള്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു.
സ്ത്രീകള്‍ ഉള്‍പ്പടെയുള്ള ആറ് അംഗങ്ങള്‍ക്കാണു കോവിഡ് സ്ഥിരീകരിച്ചത്.

മുഖ്യമന്ത്രിയുമായി സമ്പര്‍ക്കം പുലര്‍ത്തിയ എല്ലാ സ്റ്റാഫ് അംഗങ്ങളെയും ഔദ്യോഗിക വസതിയിലുള്ള ജീവനക്കാരെയും പരിശോധിച്ചപ്പോഴാണു രോഗബാധ തിരിച്ചറിഞ്ഞത്. ഗണ്‍മാന്‍, കുക്ക്, ഡ്രൈവര്‍, വീട്ടുജോലിക്കാരി, പൊലീസുകാരന്‍ എന്നിവരാണു രോഗബാധിതര്‍.

യെദിയൂരപ്പയ്ക്ക് കോവിഡ് സ്ഥിരീകരിച്ചതിനു പിന്നാലെ അദ്ദേഹത്തിന്റെ മകള്‍ക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇരുവരെയും മണിപാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

യെദിയൂരപ്പയ്ക്ക് ഞായറാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്. താനുമായി അടുത്ത ദിവസങ്ങളില്‍ സമ്പര്‍ക്കത്തില്‍ വന്നവര്‍ ക്വാറന്റൈനില്‍ പോകണമെന്ന് യെദിയൂരപ്പ തന്നെ ട്വീറ്റ് ചെയ്തിരുന്നു.

Top