സൗദിയില്‍ 24 മണിക്കൂറിനിടെ കൊവിഡ് ബാധിച്ചത് 4267 പേര്‍ക്ക്

റിയാദ്: സൗദിയില്‍ പുതുതായി 4267 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ സൗദിയില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തവരുടെ മൊത്തം എണ്ണം 1,36,315 ആയി വര്‍ധിച്ചു. സൗദി ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കനുസരിച്ചി കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കോവിഡ് ബാധിച്ച് 41 പേര്‍ മരിക്കുകയും മൊത്തം മരണ സംഖ്യ 1,052 ആവുകയും ചെയ്തിട്ടുണ്ട്.

ഇന്ന് 1,650 പേര്‍ രോഗമുക്തരായിട്ടുണ്ട്. മൊത്തം രോഗമുക്തി നേടിയവരുടെ എണ്ണം 89,540 ആണ്. നിലവില്‍ ചികിത്സയിലുള്ളവര്‍ 45,723 പേരാണ്. ഇവരില്‍ 1918 പേരുടെ നില ഗുരുതരവുമാണ്. റിയാദ്- 1,629, ജിദ്ദ-477, മക്ക- 224, ഹുഫൂഫ്-200, ദമ്മാം- 192, ഖോബാര്‍- 132, ഖത്തീഫ്- 116, മക്ക- 100 എന്നിങ്ങനെയാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കൊറോണ രോഗം റിപ്പോര്‍ട്ട് ചെയ്തത്.

Top