രാജ്യത്ത് രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ച 87000ഓളം പേര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്

ന്യൂഡല്‍ഹി: ഇന്ത്യയില്‍ രണ്ട് ഡോസ് വാക്‌സീന്‍ സ്വീകരിച്ച 87000ഓളം പേര്‍ക്ക് കൊവിഡ് ബാധിച്ചതായി റിപ്പോര്‍ട്ട്. രണ്ട് ഡോസ് വാക്‌സിന്‍ എടുത്തതിനുശേഷവും ഇന്ത്യയില്‍ കൊവിഡ് ബാധിച്ചവരില്‍ 46 ശതമാനവും കേരളത്തില്‍ നിന്നാണെന്നാണ് റിപ്പോര്‍ട്ട്. രണ്ട് കൊവിഡ് ഡോസുകളും സ്വീകരിച്ചതിന് ശേഷം ആകെ 87,000 പേര്‍ക്കാണ് രാജ്യത്ത് കൊവിഡ് ബാധിച്ചിരിക്കുന്നത്. അതില്‍ 46% കേസുകളും കേരളത്തില്‍ നിന്നാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നതെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കി.

രണ്ട് ഡോസ് സ്വീകരിച്ച 40,000 പേര്‍ക്കും ആദ്യ ഡോസ് മാത്രം സ്വീകരിച്ച 80,000 പേര്‍ക്കുമാണ് സംസ്ഥാനത്ത് രോഗബാധയുണ്ടായത്. സംസ്ഥാനത്തെ കൊവിഡ് ബാധിതരുടെ എണ്ണം വര്‍ദ്ധിക്കുന്നതിന് പ്രധാനകാരണം ഇത്തരത്തില്‍ വാക്‌സിനേഷന്‍ സ്വീകരിച്ചവരിലും ഉണ്ടാകുന്ന രോഗബാധയാണെന്ന് ആരോഗ്യമന്ത്രാലയം ചൂണ്ടിക്കാണിക്കുന്നു. അതേസമയം സംസ്ഥാനത്തെ കൊവിഡ് വൈറസിന് വകഭേദം വന്നിട്ടില്ലെന്നാണ് ആരോഗ്യമന്ത്രാലയം നല്കുന്ന സൂചന.

Top