സൗദിയില്‍ 1,247 പേര്‍ക്ക് കൂടി കോവിഡ്; 1,160 പേര്‍ക്ക് രോഗമുക്തി

ജിദ്ദ: സൗദിയില്‍ ഇന്ന് 1,247 പുതിയ കൊവിഡ് രോഗികളും 1,160 രോഗമുക്തിയും റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ രാജ്യത്തെ കോവിഡ് രോഗികളുടെ ആകെ എണ്ണം 5,15,693 ഉം ആകെ രോഗമുക്തരുടെ എണ്ണം 4,96,810 ഉം ആയി. കോവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണത്തില്‍ നേരിയ കുറവുണ്ട്. ഇന്ന് 11 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ രാജ്യത്തെ ആകെ മരണം 8,141 ആയി. വിവിധ ആശുപത്രികളിലും മറ്റുമായി 10,742 രോഗികള്‍ നിലവില്‍ ചികിത്സയിലുണ്ട്. ഇവരില്‍ 1,383 പേരുടെ നില ഗുരുതരമാണ്.

ചികിത്സയില്‍ കഴിയുന്ന ബാക്കിയുള്ളവരുടെ ആരോഗ്യസ്ഥിതി തൃപ്തികരമാണ്. രാജ്യത്തെ കോവിഡ് മുക്തി നിരക്ക് 96.28 ശതമാനവും മരണനിരക്ക് 1.58 ശതമാനവുമാണ്. വിവിധ പ്രവിശ്യകളില്‍ പുതുതായി റിപ്പോര്‍ട്ട് ചെയ്ത രോഗികളുടെ എണ്ണം: റിയാദ് 263, കിഴക്കന്‍ പ്രവിശ്യ 211, മക്ക 209, അസീര്‍ 157, ജീസാന്‍ 90, അല്‍ ഖസീം 73, മദീന 68, ഹായില്‍ 55, നജ്‌റാന്‍ 51, വടക്കന്‍ അതിര്‍ത്തി മേഖല 24, അല്‍ബാഹ 21, തബൂക്ക് 19, അല്‍ ജൗഫ് 6. ഇതുവരെ രാജ്യത്ത് 2,37,75,388 ഡോസ് കോവിഡ് വാക്‌സിന്‍ വിതരണം നടത്തിയതായി സൗദി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

Top