കൊവിഡ്: കുവൈത്തിൽ പൂർണ കർഫ്യൂ ഏർപ്പെടുത്തിയേക്കും

കുവൈത്ത് സിറ്റി: കൊവിഡ് വ്യാപനം ഇന്നത്തെ നിലയിൽ തുടരുകയാണെങ്കിൽ കുവൈത്തിൽ പൂർണ കർഫ്യൂ ഏർപ്പെടുത്തിയേക്കുമെന്ന് കുവൈത്ത്  മന്ത്രിസഭ. കുവൈത്തിൽ ഏപ്രിൽ 22വരെ ഭാഗിക കർഫ്യൂ നിലവിലുണ്ട്. ഏതാണ്ട് റമസാൻ ആദ്യത്തെ പത്ത് ദിവസം തുടരുന്ന ഭാഗിക കർഫ്യൂ ഇന്നത്തെ നിലയിലാണെങ്കിൽ പിന്നീടും തുടരനാണു സാധ്യത.

രോഗികളുടെയും അതിതീവ്രവിഭാഗത്തിൽ എത്തിക്കപ്പെടുന്നവരുടെയും എണ്ണം ഉൾപ്പെടെ കൊവിഡ് വ്യാപനത്തിന്റെ ഗൗരവം കുറയുന്നില്ലെങ്കിൽ റംസാൻ അവസാനത്തെ പത്തിൽ പൂർണ കർഫ്യൂ ആലോചിക്കേണ്ടിവരും എന്ന നിലയിലാണ് ആലോചന ശക്തമാ‍യിട്ടുള്ളത്. പെരുന്നാളിന് ശേഷമുള്ളത് അന്നത്തെ അവസ്ഥ പരിശോധിച്ച് തീരുമാനിക്കാനുമാണ് നീക്കം.

Top