കൊവിഡ്: സൗദിയില്‍ ഇന്ന് 850 പുതിയ രോഗികള്‍

റിയാദ്: സൗദി അറേബ്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 975 കൊവിഡ് രോഗികള്‍ രോഗമുക്തരായി. 850 പേര്‍ക്ക് പുതുതായി രോഗബാധ സ്ഥിരീകരിച്ചതായും സൗദി ആരോഗ്യ മന്ത്രാലയം വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. പ്രതിദിന മരണനിരക്കിലും കുറവുണ്ടായി. രാജ്യവ്യാപകമായി 9 മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

രാജ്യമാകെ ഇന്ന് 87,656 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,32,785 ആയി. ഇതില്‍ 5,14,362 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,320 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,103 ആയി കുറഞ്ഞു. ഇതില്‍ 1,404 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരമാണ്. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.4 ശതമാനമായും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Top