കൊവിഡ്: അഹമ്മദ്‌നഗറിലെ 8000ഓളം കുട്ടികള്‍ക്ക് രോഗബാധ

മുംബൈ: രാജ്യത്തെ കോവിഡ് രണ്ടാം തരംഗത്തില്‍ കഴിഞ്ഞ മാസത്തില്‍ മാത്രം രോഗം ബാധിച്ചത് 8,000 കുട്ടികള്‍ക്ക്. മഹാരാഷ്ട്രയിലെ അഹമ്മദ്‌നഗറിലെ 8000 ത്തോളം കുട്ടികളിലാണ് മെയ് മാസത്തില്‍ കൊറോണ സ്ഥിരീകരിച്ചത്. കോവിഡ് മൂന്നാം തരംഗത്തിന്റെ തുടക്കമാണോ എന്ന ആശങ്കയാണ് മഹാരാഷ്ട്രയിലെ അധികൃതര്‍.

അതീവ ജാഗ്രതയിലാണ് ഇപ്പോള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ നോക്കികാണുന്നത്. കൊവിഡ് മൂന്നാം തരംഗം കൂടുതലായി ബാധിക്കുക കുട്ടികളെയാണെന്ന ആശങ്കകള്‍ക്കിടയിലാണ് ഇത്തരത്തിലൊരു റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നത്. അഹമ്മദ്‌നഗറില്‍ മാത്രം 10 ശതമാനത്തിലേറെയാണ് പോസിറ്റീവ് കേസുകള്‍.

‘മെയ് മാസത്തില്‍ മാത്രം 8,000 കുട്ടികള്‍ പോസിറ്റീവ് ആയി. ഇത് ആശങ്കാജനകമാണ്. ‘അഹമ്മദ്‌നഗര്‍ കോര്‍പ്പറേഷന്‍ അംഗം രാജേന്ദ്ര ഭോസാലെ പറഞ്ഞു. സാന്‍ഗ്ലി നഗരത്തില്‍ കുട്ടികള്‍ക്കു വേണ്ടി മാത്രമായി കൊറോണ വാര്‍ഡ് ആരംഭിച്ചു കഴിഞ്ഞിട്ടുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. അഞ്ച് കുട്ടികളാണ് ഇപ്പോള്‍ ചികിത്സയില്‍. കൂടുതല്‍ കുട്ടികളെ ചികിത്സിക്കാനുള്ള സജ്ജീകരണങ്ങള്‍ ഒരുക്കാനുള്ള നീക്കങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു .കൊറോണ മൂന്നാം തരംഗത്തെ നേരിടാനുള്ള തയ്യാറെടുപ്പുകളാണ് നടത്തുന്നതെന്നും രാജേന്ദ്ര ഭോസാലെ അറിയിച്ചു.

Top