കൊവിഡ്; പുതുതായി 751 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു

റിയാദ്: സൗദി അറേബ്യക്ക് വലിയ ആശ്വാസം പകര്‍ന്ന് കൊവിഡ് മുക്തി നിരക്ക് കുത്തനെ ഉയര്‍ന്നു. 1,389 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ സുഖം പ്രാപിച്ചത്. അതേസമയം പുതുതായി 751 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചു. രാജ്യവ്യാപകമായി ഒമ്പത് മരണങ്ങള്‍ കൊവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു.

രാജ്യമാകെ ഇന്ന് 87,424 ആര്‍.ടി പി.സി.ആര്‍ പരിശോധനകള്‍ നടന്നു. ഇതുവരെ രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ആകെ കൊവിഡ് കേസുകളുടെ എണ്ണം 5,35,927 ആയി. ഇതില്‍ 5,17,379 പേര്‍ രോഗമുക്തരായി. ആകെ മരണസംഖ്യ 8,366 ആണ്. ചികിത്സയിലുള്ളവരുടെ എണ്ണം 10,182 ആയി കുറഞ്ഞു. ഇതില്‍ 1,407 പേരുടെ നില ഗുരുതരമാണ്. ബാക്കിയുള്ളവരുടെ ആരോഗ്യനില തൃപ്തികരം. രാജ്യത്തെ കൊവിഡ് മുക്തി നിരക്ക് 96.5 ശതമാനവും മരണനിരക്ക് 1.6 ശതമാനവുമായി തുടരുന്നു.

Top