കോവിഡ് വ്യാപനം ; യുഎഇയിൽ 700 കടന്ന് രോഗികൾ

അബുദാബി : യുഎഇയിൽ വ്യാഴാഴ്ച്ച 786 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. 661 പേര്‍ രോഗമുക്തരായി. ഇതോടെ രാജ്യത്ത് കോവിഡ് സ്ഥിരീകരിച്ചവരുടെ ആകെ എണ്ണം 82,568 ആയി.

കഴിഞ്ഞ 24 മണിക്കൂറിനിടെ മരണങ്ങൾ ഒന്നും തന്നെ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 402 ആണ് രാജ്യത്തെ കോവിഡ് ബാധിച്ചുള്ള ആകെ മരണസംഖ്യ. 72,117 പേരാണ് ആകെ രോഗമുക്തരായിട്ടുള്ളത്. 93,000ത്തോളം പുതിയ കൊവിഡ് പരിശോധനകള്‍ കൂടി നടത്തി. നിലവില്‍ 10,049 പേര്‍ ചികിത്സയിലാണ്.

Top