കൊവിഡ്: ഒമാനില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 4,912 പുതിയ രോഗികള്‍

മസ്‌കറ്റ്: ഒമാനില്‍ കഴിഞ്ഞ പത്ത് ദിവസത്തിനിടെ 4912 പേര്‍ക്ക് കൂടി കൊവിഡ് രോഗം സ്ഥിരീകരിച്ചു. പത്ത് ദിവസത്തെ കൊവിഡ് കണക്കുകളാണ് അധികൃതര്‍ പുറത്തുവിട്ടത്. 3753 പേരാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ കൊവിഡ് രോഗം മൂലം ആകെ മരണപ്പെട്ടത്.

വലിയ പെരുന്നാള്‍ അവധി പ്രമാണിച്ച് അവധി ആയിരുന്നതിനാല്‍ കഴിഞ്ഞ പത്ത് ദിവസത്തെ കൊവിഡുമായി ബന്ധപ്പെട്ട കണക്കുകള്‍ ഇന്നാണ് ഒമാന്‍ ആരോഗ്യ മന്ത്രാലയം മന്ത്രാലയം പുറത്ത് വിട്ടത്. ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട കൊവിഡ് കേസുകളുടെ എണ്ണം 293954 ആയി. ഇവരില്‍ 275760 പേരാണ് രോഗമുക്തരായത്.

ഇപ്പോള്‍ 93.8 % ശതമാനമാണ് രോഗമുക്തി നിരക്ക്. 3753 പേര്‍ക്കാണ് കൊവിഡ് കാരണം ഒമാനില്‍ ജീവന്‍ നഷ്ടമായത്. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 68 കൊവിഡ് രോഗികളെ രാജ്യത്തെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. ഇവര്‍ ഉള്‍പ്പെടെ 786 പേര്‍ ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നുണ്ട്. ഇവരില്‍ 315 പേര്‍ തീവ്രപരിചരണ വിഭാഗങ്ങളിലാണ്.

Top