കൊവിഡ്; ലോകത്ത് റിപ്പോര്‍ട്ട് ചെയ്തത് 38.88 ലക്ഷം മരണം

ന്യൂയോര്‍ക്ക്: ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനേഴ് കോടി തൊണ്ണൂറ്റിയഞ്ച് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിനിടെ 2.74 ലക്ഷം പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതുവരെ 38.88 ലക്ഷം പേര്‍ മരിച്ചു. പതിനാറ് കോടി നാല്‍പത്തിയൊന്ന് ലക്ഷം പേര്‍ രോഗമുക്തി നേടി.

രോഗികളുടെ എണ്ണത്തില്‍ അമേരിക്ക മാത്രമാണ് ഇന്ത്യയ്ക്ക് മുന്നിലുള്ളത്. യുഎസില്‍ മൂന്ന് കോടി നാല്‍പത്തിനാല് ലക്ഷം പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 6.17 ലക്ഷം പേര്‍ മരിച്ചു.രണ്ട് കോടി എണ്‍പത്തിയേഴ് ലക്ഷം പേര്‍ രോഗമുക്തി നേടി.

ഇന്ത്യയില്‍ ആകെ രോഗബാധിതരുടെ എണ്ണം മൂന്ന് കോടിയോട് അടുത്തു. നിലവില്‍ ഏഴ് ലക്ഷത്തിലധികം പേരാണ് ചികിത്സയിലുള്ളത്. മരണസംഖ്യ 3.88 ലക്ഷമായി ഉയര്‍ന്നു. കഴിഞ്ഞ ദിവസം 53,256 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. 88 ദിവസത്തിന് ശേഷമുള്ള ഏറ്റവും കുറഞ്ഞ പ്രതിദിന നിരക്കാണിത്.

Top