കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യോഗം ; 30 പേര്‍ക്കെതിരെ കേസ്

കോഴിക്കോട്: കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് യോഗം ചേര്‍ന്നതിനെതിരെ തൂണേരി പഞ്ചായത്ത് പ്രസിഡന്റ് കെപിസി തങ്ങള്‍ ഉള്‍പ്പടെ 30 പേര്‍ക്കെതിരെ കേസ്. നാദാപുരം പോലീസ് ആണ് കേസെടുത്തത്.

കഴിഞ്ഞ ദിവസം പഞ്ചായത്ത് പ്രസിഡന്റ് ഉള്‍പ്പടെ 53 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു.

Top