മഹാരാഷ്ട്രയിൽ കുതിച്ചുയർന്ന് കൊവിഡ്: ഇന്ന് 23179 പേർക്ക് രോഗബാധ

മുംബൈ: മഹാരാഷ്ട്രയിൽ കൊവിഡ് ബാധ കുതിച്ചുയരുന്നു. ബുധനാഴ്ച മാത്രം രോഗബാധ സ്ഥിരീകരിച്ചത് 23179 പേർക്കാണ്. ഈ വർഷത്തെ ഏറ്റവും ഉയർന്ന രോഗബാധയാണിത്. ഇന്നലെത്തെ കണക്കിനെക്കാൾ 30 ശതമാനം അധികമാണ് ഇന്ന് സ്ഥിരീകരിച്ചിരിക്കുന്നത്. 2698 കേസുകൾ റിപ്പോർട്ട് ചെയ്ത നാഗ്പൂരിലാണ് കൂടുതൽ രോഗബാധ ഉണ്ടായത്.

പൂനെയിൽ 2612ഉം മുംബൈയിൽ 2377ഉം പേർക്കും കൊവിഡ് സ്ഥിരീകരിച്ചു.സംസ്ഥാനത്ത് 24 മണിക്കൂറിനിടെ 84 മരണവും റിപ്പോർട്ട് ചെയ്തു. നിലവിൽ 1.52 ലക്ഷം കേസുകളാണ് മഹാരാഷ്ട്രയിൽ ഉള്ളത്.70 ജില്ലകളിലാണ് രോഗികളുടെ നിരക്ക് ഉയർന്നിരിക്കുന്നത്. പ്രതിരോധ പ്രവർത്തങ്ങൾ ശക്തമായി തുടർന്നില്ലെങ്കിൽ വീണ്ടും അതിരൂക്ഷ രോഗവ്യാപനം രാജ്യം നേരിടേണ്ടിവരുമെന്ന് പ്രധാനമന്ത്രി അറിയിച്ചു.

കൊവിഡിന്റെ രണ്ടാം തരംഗം തടയാൻ ഒരുമിച്ച് പോരാടണമെന്ന് മുഖ്യമന്ത്രിമാരുമായി ചേർന്ന് യോഗത്തിൽ പ്രധാനമന്ത്രി വ്യക്തമാക്കി. ടെസ്റ്റുകളുടെ എണ്ണം വർധിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.  ആർടിപിസിആർ പരിശോധന വർധിപ്പിക്കാനും സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകി.

Top