കൊവിഡ്; തിരുവനന്തപുരത്ത് 2,030 പുതിയ രോഗികള്‍

തിരുവനന്തപുരം ജില്ലയില്‍ ഇന്ന് 2,030 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. 1,481 പേര്‍ രോഗമുക്തരായി. 16.4 ശതമാനമാണു ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

രോഗം സ്ഥിരീകരിച്ച് 13,906 പേര്‍ ചികിത്സയിലുണ്ട്. ഇന്നു രോഗം സ്ഥിരീകരിച്ചവരില്‍ 1,931 പേര്‍ക്കു സമ്പര്‍ക്കത്തിലൂടെയാണു രോഗബാധയുണ്ടായത്. ഇതില്‍ അഞ്ചു പേര്‍ ആരോഗ്യ പ്രവര്‍ത്തകരാണ്.

പുതുതായി 3,391 പേരെ ജില്ലയില്‍ നിരീക്ഷണത്തിലാക്കി. 5,035 പേര്‍ നിരീക്ഷണകാലം പൂര്‍ത്തിയാക്കി. കോവിഡുമായി ബന്ധപ്പെട്ട് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളവരുടെ ആകെ എണ്ണം 56,168 ആയി.

Top