കൊവിഡ്‌ വ്യാപനം: മോദി സര്‍ക്കാരിനെ കടന്നാക്രമിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍

കൊവിഡ് രണ്ടാം വ്യാപനം രാജ്യത്ത് കനത്ത നാശം വിതയ്ക്കുന്നതിനിടെ, രാജ്യത്തെ വിനാശകരമായ സാഹചര്യത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും സര്‍ക്കാരിനെയും പ്രതികൂട്ടില്‍ നിര്‍ത്തി അന്താരാഷ്ട്ര മാധ്യമങ്ങള്‍. മോദി ഭരണകൂടത്തിന്റെ കഴിവ് കേടിന് തുറന്നുകാട്ടിയും കടന്നാക്രമിച്ചും നിരവധി മുന്‍നിര അന്താരാഷ്ട്ര മാധ്യമങ്ങളാണ് രൂക്ഷമായ ഭാഷയില്‍ എഡിറ്റോറിയലുകളും ലേഖനങ്ങളും പ്രസിദ്ധീകരിച്ചത്. വന്‍ തിരഞ്ഞെടുപ്പ് റാലികള്‍ അനുവദിക്കുകയും കുംഭമേളയില്‍ ലക്ഷക്കണക്കിന് പേരെ ഒത്തുകൂടാന്‍ അനുവദിക്കുകയും ആരോഗ്യ പ്രതിസന്ധിയോട് വളരെ സാവധാനത്തില്‍ പ്രതികരിക്കുകയും ചെയ്തതാണ് ഇന്ത്യയെ വിനാശകരമായ സാഹചര്യത്തിലേക്ക് എടുത്തെറിഞ്ഞതെന്ന് മാധ്യമങ്ങള്‍ കുറ്റപ്പെടുത്തുന്നു.

ഇന്ത്യ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തിയതിനു പിന്നാലെയാണ് വീണ്ടും കൊവിഡ് തരംഗം ആഞ്ഞടിച്ചത്.ക്രിക്കറ്റ് മത്സരങ്ങള്‍ക്കായി സ്‌റ്റേഡിയങ്ങള്‍ നിറയ്ക്കാന്‍ പതിനായിരക്കണക്കിന് കാണികളെ അനുവദിച്ചു.സിനിമാ തിയേറ്ററുകള്‍ തുറന്നു, ഗംഗാ നദിയില്‍ കുളിക്കാന്‍ ദശലക്ഷക്കണക്കിന് ഹിന്ദുക്കള്‍ ഒത്തുകൂടിയ കുംഭമേള പോലുള്ള വലിയ മത സമ്മേളനങ്ങള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. നാല് സംസ്ഥാനങ്ങളിലും ഒരു കേന്ദ്രഭരണ പ്രദേശത്തും തിരഞ്ഞെടുപ്പും റാലികളുമായി ഇന്ത്യ മുന്നോട്ടുപോയി, തിരഞ്ഞെടുപ്പ് റാലികളിലെ വന്‍ ജനക്കൂട്ടം എല്ലാ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും കാറ്റില്‍പറത്തിയെന്നും മാധ്യമങ്ങള്‍ ചൂണ്ടിക്കാട്ടി

 

Top