കൊറോണ ഭീതി കുറയുന്നില്ല; കുവൈറ്റില്‍ ഇന്ന് ആറ് പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചു

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ഇന്ന് ആറ് പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതോടെ കുവൈറ്റില്‍ വൈറസ് ബാധിതരുടെ എണ്ണം 148 ആയി ഉയര്‍ന്നെന്നാണ് റിപ്പോര്‍ട്ട്.

വൈറസ് സ്ഥിരീകരിച്ചവിരില്‍ അഞ്ച് പേര്‍ തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളത്. അതേസമയം ഇന്ന് മൂന്ന് പേര്‍ കൂടി രോഗമുക്തരായി ആശുപത്രി വിടുകയും ചെയ്തു. 130 പേരാണിപ്പോള്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്‌.

വൈറസ് മുന്‍കരുതലിന്റെ ഭാഗമായി വിരുന്നുകള്‍, വിവാഹ പാര്‍ട്ടികള്‍, സ്വീകരണ പരിപാടികള്‍ മുതലായവ നടത്തുന്നതിനു കുവൈറ്റ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.

Top