ആരോഗ്യമന്ത്രിയുടെ മീഡിയ മാനിയ വല്ലാതെ കൂടുന്നു; വിമര്‍ശിച്ച് ചെന്നിത്തല

തിരുവനന്തപുരം: ജനങ്ങളെ ഭീതിയിലാഴ്ത്തി സംസ്ഥാനത്ത് കൊറോണ പടരുന്ന സാഹചര്യത്തിലും ഭരണ പ്രതിപക്ഷ വാക് പോര് കനക്കുന്നു. ഒരു ദിവസം പല വാര്‍ത്താ സമ്മേളനം നടത്തി ആരോഗ്യമന്ത്രി മുഖം മിനുക്കുകയാണെന്നാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആരോപണം.

‘ആരോഗമന്ത്രിയുടെ മീഡിയ മാനിയ വല്ലാതെ കൂടുന്നു , അതു ഒഴിവാക്കണം. ആരോഗ്യമന്ത്രി ഇമേജ്ബില്‍ ഡിങ് നടത്തുന്നു’ ഒരു ദിവസം ഒരു പാട് വാര്‍ത്താസമ്മേളനം നടത്തേണ്ട കാര്യം ഇല്ലെന്നും പ്രതിപക്ഷ നേതാവ് വിമര്‍ശനം ഉന്നയിച്ചു.

എന്തെങ്കിലും വീഴ്ചകളുണ്ടെങ്കില്‍ ചൂണ്ടിക്കാണിക്കേണ്ട ഏക വേദി നിയമസഭയാണ്. കഴിഞ്ഞ ദിവസം അതു ചൂണ്ടിക്കാണിച്ചതാണ്. എന്നാല്‍ അതിനെതിരെ മന്ത്രി സോഷ്യല്‍ മീഡിയയിലൂടെ മോശം പ്രചാരണം നടത്തി. സാമൂഹികമാധ്യമങ്ങള്‍ വഴി മന്ത്രി പ്രതിപക്ഷത്തെ അപമാനിക്കുകയാണെന്നും ചെന്നിത്തല ആരോപിച്ചു.

എന്നെ ചോദ്യം ചെയ്യരുത് ഞാന്‍ ദൈവമാണ് എന്ന മട്ടിലാണ് ആരോഗ്യമന്ത്രിയുടെ പെരുമാറ്റം എന്ന് എംകെ മുനീറും കുറ്റപ്പെടുത്തി.

Top