കൊറോണ; കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി പ്ലാന്റ് താല്‍ക്കാലികമായി അടച്ചു

കൊറോണ വൈറസ് പടരുന്ന പശ്ചാതലത്തില്‍ ഇറ്റാലിയന്‍ കാര്‍ നിര്‍മാതാക്കളായ ലംബോര്‍ഗിനി താല്‍ക്കാലികമായി ഉല്‍പ്പാദനം നിര്‍ത്തിയെന്ന് അറിയിച്ചു. ഇറ്റലിയിലെ പ്ലാന്റ് മാര്‍ച്ച് 25 വരെ കമ്പനി താല്‍ക്കാലികമായി അടച്ചിടുന്നതായിരിക്കും. കമ്പനി പുറത്തുവിട്ട പ്രസ്താവനയിലൂടെയാണ് ഇത് വ്യക്തമാക്കിയത്.

ജനങ്ങളോടുള്ള സാമൂഹിക ഉത്തരവാദിത്തമാണ് ഈ നടപടിക്ക് പിന്നെലെന്നും സ്ഥിതിഗതികള്‍ നിരീക്ഷിക്കുന്നത് തുടരുകയാണെന്നും ലംബോര്‍ഗിനി ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ സ്റ്റെഫാനോ ഡൊമെനിക്കലി പ്രസ്താവനയില്‍ പറഞ്ഞു.

ലംബോര്‍ഗിനിയുടെ സൂപ്പര്‍ കാറുകളുടെ രണ്ടാമത്തെ വലിയ മാര്‍ക്കറ്റായ ചൈനയില്‍ വൈറസ് ഉത്ഭവിക്കുകയും വാഹനങ്ങളുടെ ആവശ്യം കുറയുകയും ചെയ്തതും പ്ലാന്റുകള്‍ പൂട്ടാനുള്ള കമ്പനിയുടെ നീക്കത്തിനു പിന്നിലുണ്ടെന്നും റിപ്പോര്‍ട്ട് ഉണ്ട്.

Top