കൊറോണ വൈറസ്; ‘കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്’ റിലീസ് മാറ്റിവെച്ചു

ടൊവീനോ തോമസിന്റെ ഏറ്റവും പുതിയ ചിത്രമാണ് കിലോമീറ്റേര്‍സ് ആന്‍ഡ് കിലോമീറ്റേര്‍സ്. ചിത്രത്തിന്റെ റിലീസ് മാറ്റിവച്ചതാണ് ഇപ്പോള്‍ പുറത്തുവന്ന വാര്‍ത്ത. കൊറോണ വൈറസ് പടരുന്ന സാഹചര്യത്തിലാണ് റിലീസ് നീട്ടുന്നതെന്ന് ടൊവീനോ അറിയിച്ചു. തന്റെ ഫെയ്‌സ് ബുക്ക് കുറിപ്പിലൂടെയാണ് താരം ഇക്കാര്യം അറിയിച്ചത്.

ടൊവീനോ തോമസിന്റെ ഫെയ്‌സ് ബുക്ക് കുറിപ്പ്

കോവിഡ് 19 രോഗത്തിന്റെ വ്യാപനം തടയുന്നതിനു ഏറ്റവും ഫലപ്രദമായ മാര്‍ഗ്ഗങ്ങളിലൊന്നു കൂട്ടായ്മകളും/മാസ് ഗാതറിങുകളും ഒഴിവാക്കുക എന്നതാണെന്നു തിരിച്ചറിഞ്ഞു കൊണ്ട് നമ്മുടെ പുതിയ സിനിമ -”കിലോമീറ്റേഴ്‌സ് & കിലോമീറ്റേഴ്‌സ് ‘ -ന്റെ റിലീസ് മാറ്റി വയ്ക്കുകയാണ്. ഒരുപാട് നാളുകളുടെ സ്വപ്നവും അദ്ധ്വാനവുമാണു ഞങ്ങള്‍ക്കു ഈ സിനിമ. പക്ഷേ ഈ സമയത്ത് മറ്റെന്തിനേക്കാളും പ്രധാനം നമ്മുടെയും നമുക്ക് ചുറ്റുമുള്ളവരുടെയും ആരോഗ്യമാണ്. നിപ്പയെ ചെറുത്ത് തോല്‍പിച്ച് ലോകത്തിനു തന്നെ മാതൃകയായ നമ്മള്‍ ഈ വെല്ലുവിളിയും അതിജീവിക്കും.

ഉത്തരവാദിത്വമുള്ളവരായി, നമുക്ക് സ്വയം സൂക്ഷിക്കാം, സര്‍ക്കാരിന്റെയും ആരോഗ്യവകുപ്പിന്റെയും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി അനുസരിക്കാം, ഒപ്പമുള്ളവരെ സംരക്ഷിക്കാം.

Top