കൊവിഡ് 19; മൂന്ന് രാജ്യങ്ങളില്‍ നിന്നുളളവര്‍ക്ക് കൂടി യാത്രവിലക്കേര്‍പ്പെടുത്തി ഇന്ത്യ

ന്യൂഡല്‍ഹി: കൊവിഡ് 19 രാജ്യത്ത് പടര്‍ന്ന് പിടിക്കുന്ന സാഹചര്യത്തില്‍ വിദേശ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്ക് വിലക്കേര്‍പ്പെടുത്തി. ഇപ്പോള്‍ ഫ്രാന്‍സ്,ജര്‍മ്മനി,സ്പെയ്ന്‍ എന്നീ രാജ്യങ്ങളിലെ പൗരന്‍മാര്‍ക്ക് കൂടിയാണ് ഇന്ത്യയിലേയ്ക്കുള്ള പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.

നേരത്തെ വിസ അനുവദിച്ചവര്‍ ഇതുവരെ ഇന്ത്യയില്‍ എത്തിയില്ലെങ്കില്‍ അത്തരക്കാരുടെ വിസയും റദ്ദാക്കിയിട്ടുണ്ട്. 2020 മാര്‍ച്ച് മൂന്നിനൊ അതിനുമുമ്പോ ജപ്പാനിന്‍ ദക്ഷിണ കൊറിയ ഇറ്റലി, ഇറാന്‍ പൗരന്മാര്‍ക്ക് അനുവദിച്ച ഇ-വിസകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിസകളും റദ്ദാക്കിയിട്ടുണ്ട്. കൂടാതെ 2020 ഫെബ്രുവരി 5-നോ അതിനുമുമ്പോ വിസ ലഭിച്ച ചൈനയില്‍ നിന്നുള്ളവര്‍ക്കും സമാനമായ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.

ഫെബ്രുവരി ഒന്നുമുതല്‍ ചൈന, ഇറാന്‍, ഇറ്റലി, ദക്ഷിണ കൊറിയ, ജപ്പാന്‍, ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്‍ എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ള വിദേശ പൗരന്മാര്‍ക്കും ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് വിലക്കുണ്ട്. അത് കൂടാതെയാണ് മൂന്ന് രാജ്യങ്ങളിലെ
പൗരന്‍മാര്‍ക്കും വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്.

Top