കൊറോണ വൈറസ്; ഏപ്രില്‍ 4 വരെ തുടരേണ്ട ദുബായ്‌ ഗ്ലോബല്‍ വില്ലേജ് അടച്ചു

കൊറോണ വൈറസ് പടരുന്നതിനെതിരെ സ്വീകരിച്ചുവരുന്ന മുന്‍കരുതലിന്റെ ഭാഗമായി ദുബായ്‌ ഗ്ലോബല്‍ വില്ലേജ് അടച്ചു. ഈ സീസണ്‍ ഏപ്രില്‍ 4 വരെ തുടരേണ്ടതായിരുന്നു.

കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായ യാത്രാ വിലക്കുകള്‍ കര്‍ശനമാക്കുന്നതിന്റെ ഭാഗമായി ചൊവ്വാഴ്ചയോടെ യു.എ.ഇ എല്ലാവിധ വിസകളും നല്‍കുന്നത് നിര്‍ത്തുന്നതായിരിക്കും. അതേസമയം യാത്രാവിലക്ക് പുതുതായി നാല് രാജ്യങ്ങളിലേക്ക് കൂടി ഏര്‍പ്പെടുത്താന്‍ യു.എ.ഇ തീരുമാനിച്ചിട്ടുണ്ട്.

തുര്‍ക്കി, ലബനാന്‍, സിറിയ, ഇറാഖ് തുടങ്ങിയിടങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ സര്‍വീസുകളും റദ്ദാക്കിയിട്ടുണ്ട്. ദുബായിലെ നിശാക്ലബുകളും അടച്ചിടുന്നതായിരിക്കും.

Top