കൊറോണ; ഫുട്‌ബോള്‍ താരങ്ങളെ നിര്‍ബന്ധിച്ച് കളിപ്പിച്ചു;മാസ്‌ക് ധരിച്ച് താരങ്ങളുടെ പ്രതിഷേധം

റിയോഡി ജനീറോ: കൊറോണ വൈറസ് വ്യാപിക്കുന്നതിനിടയില്‍ കളിക്കാരെ നിര്‍ബന്ധിച്ച് കളിപ്പിച്ചതിനെതിരെ, മാസ്‌ക് ധരിച്ച് ബ്രസീലിയന്‍ ക്ലബ്ബിന്റെ പ്രതിഷേധം. മാസ്‌ക് അണിഞ്ഞ് മത്സരത്തിനെത്തിയത് ബ്രസീല്‍ ഫുട്‌ബോള്‍ ക്ലബ്ബ് ഗ്രെമിയോയുടെ കളിക്കാരാണ്.

മത്സരത്തിനല്ല താരങ്ങളുടെ ജീവനാണ് അധികൃതര്‍ പ്രാധാന്യം നല്‍കേണ്ടതെന്ന് പരിശീലകന്‍ റെനറ്റോ പോര്‍ട്ടാലുപ്പി വ്യക്തമാക്കി. അടച്ചിട്ട സ്റ്റേഡിയത്തിലായിരുന്നു മത്സരം നടന്നത്. മത്സരം തുടങ്ങുന്നതിന് തൊട്ടുമുമ്പായിരുന്നു കളിക്കാര്‍ മാസ്‌ക് ധരിച്ച് എത്തിയത്. മത്സരത്തില്‍ ഗ്രെമിയോ 3-2ന് ജയിക്കുകയും ചെയ്തു.

എന്നാല്‍ ലോകം മുഴുവന്‍ കായിക മത്സരങ്ങള്‍ നിര്‍ത്തിവെക്കുമ്പോള്‍ ബ്രസീലിന് മാത്രം ഇത് ബാധകമല്ലെയെന്ന് കോച്ച് മത്സരശേഷം ചോദിച്ചു. മത്സരശേഷം പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ വൈറലായതിന് പിന്നാലെ , ദേശീയതലത്തില്‍ സംഘടിപ്പിക്കുന്ന എല്ലാ ഫുട്‌ബോള്‍ മത്സരങ്ങളും റദ്ദാക്കിയതായി ബ്രസീല്‍ അസോസിയേഷന്‍ അറിയിക്കുകയും ചെയ്തു.

Top