കൊറോണ ഭീതി; ഖത്തറില്‍ പള്ളികള്‍ അടച്ചു, ബാങ്ക് വിളി തുടരും

കൊറോണ ഭീതിയിലാണ് രാജ്യമിപ്പോള്‍. ദിനം പ്രതി രോഗം വ്യാപിക്കുകയാണ് ചെയ്യുന്നത്. ഈ ഭീതിയെ തുടര്‍ന്ന് ഖത്തറില്‍ പള്ളികള്‍ അടച്ചിരിക്കുകയാണിപ്പോള്‍. അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികളില്‍ നമസ്‌കാരം നടക്കില്ലെന്നും എന്നാല്‍ ബാങ്ക് വിളി തുടരുമെന്നുമാണ് അറിയിച്ചത്.

അതേസമയം എല്ലാം രാജ്യക്കാര്‍ക്കും ഖത്തറിലേക്ക് ഏര്‍പ്പെടുത്തിയ പ്രവേശന വിലക്ക് ഇന്ന് അര്‍ദ്ധ രാത്രി മുതല്‍ നിലവില്‍ വരുന്നതാണ്. ട്രാന്‍സിറ്റ്, കാര്‍ഗോ, ഖത്തര്‍ എയര്‍വെയ്സ് എന്നീ വിമാനങ്ങള്‍ ഒഴികെ മറ്റെല്ലാ വിമാനങ്ങള്‍ക്കും വിലക്ക് നല്‍കിയിട്ടുണ്ട്. രണ്ടാഴ്ചത്തേക്കാണ് നിയന്ത്രണം നല്‍കിയിട്ടുള്ളത്.

Top