കൊവിഡ്; കുവൈറ്റില്‍ ഇന്ന് 1,962 പുതിയ രോഗികള്‍

കുവൈറ്റ്: കുവൈറ്റില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഉയരുന്നു. ഇന്ന് 1,962 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതൊടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 342,929 ആയി. പുതിയതായി 11 മരണം റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ മരണസംഖ്യ 1,888 ആയി ഉയര്‍ന്നു. 24 മണിക്കൂറിനിടെ 1,604 പേര്‍ കുവൈറ്റില്‍ കൊവിഡ് മുക്തരായി. ഇതുവരെ 322.896 പേരുടെ രോഗം ഭേദമായിട്ടുണ്ട്.

രാജ്യത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 14.15 ശതമാനമാണ്. നിലവില്‍ 18,144 പേര്‍ ചികിത്സയിലുണ്ട്. ഇതില്‍ 238പേരുടെ നില ഗുരുതരമാണ്. പുതിയതായി 13,869 പേര്‍ക്ക് കുവൈറ്റില്‍ കൊവിഡ് പരിശോധന നടത്തി. ഇതുവരെ ആകെ, 2,864,871 പരിശോധനകള്‍ നടത്തിയിട്ടുണ്ട്.

Top