ആഗോളതലത്തില്‍ കൊവിഡ് ബാധിതര്‍ 36 ലക്ഷം കടന്നു; അമേരിക്കയില്‍ മാത്രം 12 ലക്ഷം

ന്യൂഡല്‍ഹി: ആഗോളതലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണം 36 ലക്ഷം കവിഞ്ഞു. ലോകത്തെമ്പാടും രണ്ടര ലക്ഷത്തിലേറെ പേരാണ് ഇതിനോടകം മരിച്ചത്. 12 ലക്ഷം പേര്‍ക്ക് രോഗം ഭേദമായിട്ടുണ്ട്. അതേസമയം അമേരിക്കയില്‍ രോഗം ബാധിച്ചവരുടെ എണ്ണം 12 ലക്ഷം കടന്നിട്ടുണ്ട്. ഇന്നലെ മാത്രം അമേരിക്കയില്‍ 896 പേരാണ് മരിച്ചത്.

റഷ്യയിലും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ഇന്നലെ പതിനായിരത്തിലേറെ പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. സ്‌പെയിനിലും ഇറ്റലിയിലും മരണ നിരക്ക് കുറഞ്ഞു. സ്‌പെയിനില്‍ 164 പേരും ഇറ്റലിയില്‍ 195 പേരുമാണ് ഇന്നലെ മാത്രം മരിച്ചത്. ബ്രിട്ടനില്‍ 288 പേരും ഫ്രാന്‍സില്‍ 306 പേരും ബ്രസീലില്‍ 303 പേരും കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ വൈറസ് ബാധയേറ്റ് മരിച്ചു.

അമേരിക്കയില്‍ കൊവിഡ് ബാധിച്ച് ഒരു ലക്ഷം പേരെങ്കിലും മരിച്ചേക്കാമെന്നാണ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസ്താവന. സാമ്പത്തിക പ്രതിസന്ധിയും പ്രതിഷേധവും കണക്കിലെടുത്ത് രാജ്യത്തെ പകുതിയോളം സംസ്ഥാനങ്ങളില്‍ ട്രംപ് സര്‍ക്കാര്‍ നിയന്ത്രണങ്ങള്‍ ഇളവ് ചെയ്തിട്ടുണ്ട്.

Top