വി.മുരളീധരന് പിന്നാലെ വി.വി രാജേഷും ക്വാറന്റൈനില്‍ പ്രവേശിച്ചു

തിരുവനന്തപുരം: കേന്ദ്ര മന്ത്രി വി.മുരളീധരന്‍ സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചതിന് പിന്നാലെ പിന്നാലെ ബിജെപി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വിവി രാജേഷും ക്വാറന്റൈനില്‍ പ്രവേശിച്ചു. കൊവിഡ് 19 മുന്‍കരുതലിന്റെ ഭാഗമായാണ് നടപടി. ഇദ്ദേഹത്തിന് രോഗ ലക്ഷണങ്ങളില്ല.

ബിജെപി തിരുവനന്തപുരം ജില്ലാ സെക്രട്ടറി കൂടിയായ വി.വി.രാജേഷ് വി.മുരളീധരനൊപ്പം കഴിഞ്ഞ പതിനാലിന് ശ്രീചിത്ര ആശുപത്രിയില്‍ നടന്ന അവലോകന യോഗത്തില്‍ പങ്കെടുത്തിരുന്നു. ഇതേ തുടര്‍ന്നാണ് അദ്ദേഹം സ്വയം ക്വാറന്റൈനില്‍ പ്രവേശിച്ചിരിക്കുന്നത്.

പൊതുപരിപാടികളില്‍ പങ്കെടുക്കാനില്ലെന്നാണ് വിവി രാജേഷും വ്യക്തമാക്കുന്നത്. പൊതുജന സമ്പര്‍ക്കം ഒഴിവാക്കി സ്വയം നിരീക്ഷത്തില്‍ കഴിയാനാണ് തീരുമാനം.

അതേ സമയം വി.മുരളീധരന്റെ പ്രാഥമിക പരിശോധന ഫലം നെഗറ്റീവാണ്.ഇന്നലെ മുതല്‍ അദ്ദേഹം പാര്‍ലമെന്ററി യോഗത്തില്‍ പങ്കെടുത്തിരുന്നില്ല. പൊതുപരിപാടികളില്‍ നിന്ന് വിട്ടുനില്‍ക്കാനും അദ്ദേഹം തീരുമാനിക്കുകയായിരുന്നു.

കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ ശ്രീചിത്രയിലെ ഒരു ഡോക്ടര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇയാള്‍ വിദേശത്ത് നിന്നെത്തിയ ശേഷം മൂന്ന് ദിവസം ആശുപത്രിയില്‍ ജോലി ചെയ്യുകയുമുണ്ടായി. ശനിയാഴ്ച ശ്രീചിത്രയില്‍ നടന്ന അവലോകന യോഗത്തില്‍ രോഗം സ്ഥരീകരിച്ച ഡോക്ടര്‍ക്കൊപ്പം വി.മുരളീധരനും പങ്കെടുത്തിരുന്നു.

ശ്രീചിത്രയിലെ മുപ്പതോളം ഡോക്ടര്‍മാരേയും ജീവനക്കാരേയും കഴിഞ്ഞ ദിവസം നിരീക്ഷണത്തിലാക്കിയിരുന്നു. രോഗം സ്ഥിരീകരിച്ച ഡോക്ടര്‍ ജോലി ചെയ്തിരുന്ന റേഡിയോളജി ലാബ് അടച്ചുപൂട്ടുകയുമുണ്ടായി.

Top