കൊറോണ വൈറസ് പടർത്താൻ ശ്രമിക്കുന്നവർക്ക് കടുത്ത ശിക്ഷയെന്നു സൗദി

റിയാദ് : കൊറോണ വൈറസ് മറ്റുള്ളവർക്ക് പകർത്തുക എന്ന ലക്ഷ്യത്തോടെ മനഃപൂർവ്വം ശ്രമിക്കുന്നവർക്ക് കടുത്ത ശിക്ഷ ലഭിക്കുമെന്ന് സൗദി പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി. 5 ലക്ഷം സൗദി റിയാലിൽ കവിയാത്ത പിഴയും 5 വർഷം തടവുമാണ് ശിക്ഷ.

നിയമ ലംഘകർ പ്രവാസിയാണെങ്കിൽ അത്തരക്കാരെ നാടുകടത്തുകയും പിന്നീട് സൗദിയിലേക്ക് പ്രവേശിക്കുന്നത് പൂർണ്ണമായും വിലക്കുകയും ചെയ്യുമെന്നും പ്രോസിക്യൂഷൻ അറിയിച്ചു. പൊതുജനാരോഗ്യം അപകടത്തിലേക്ക് നയിക്കുന്ന തരത്തിലുള്ള കുറ്റകൃത്യമായാണ് മനപൂർവ്വമുള്ള രോഗവ്യാപിപ്പിക്കുന്നതിനെ രാജ്യം കണക്കാക്കുന്നത്.

 

Top