യു.എ.ഇ: കൊവിഡ് വ്യാപനം തടുന്നതിന്റെ ഭാഗമായി യുഎഇയില്‍ പൊതുഗതാഗതവും താത്കാലികമായി നിര്‍ത്തിവെയ്ക്കുന്നു. വ്യാഴാഴ്ച രാത്രി എട്ടു മണി മുതല്‍ ഞായറാഴ്ച രാവിലെ ആറ് വരെയാണ് ദുബായ് മെട്രോ ഉള്‍പ്പെടെ മുഴുവന്‍ പൊതുഗതാഗത സംവിധാനവും നിര്‍ത്തിവെക്കുന്നത്. പൊതുഗതാഗത സംവിധാനം അണുവിമുക്തമാക്കുന്നതിനാണ് നടപടി.
കൂടാതെ രാജ്യത്തൊട്ടാകെ ഗതാഗതത്തിനും നിയന്ത്രണമുണ്ടാകും. ഭക്ഷണം, മരുന്ന് എന്നീ അവശ്യ വസ്തുക്കള്‍ക്കല്ലാതെ ജനങ്ങള്‍ പുറത്തിറങ്ങരുതെന്ന് എന്ന് പ്രത്യേക മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഭക്ഷണ ശാലകള്‍, സഹകരണ സൊസൈറ്റികള്‍, ഗ്രോസറികള്‍, സൂപ്പര്‍ മാര്‍ക്കറ്റുകള്‍, ഫാര്‍മസികള്‍എന്നിവയുടെ പ്രവര്‍ത്തനത്തിന് തടസമുണ്ടാവില്ലെന്നും മുന്നറിയിപ്പില്‍ പറയുന്നു.
യുഎഇയില്‍ 85 പുതിയ കോവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. രാജ്യത്ത് മൊത്തം 333 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്.