ദുബൈയില്‍ കൊവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി മരിച്ചു; ബന്ധുക്കള്‍ നിരീക്ഷണത്തില്‍

തൃശൂര്‍: ദുബൈയില്‍ കൊവിഡ് ബാധിച്ച് തൃശൂര്‍ സ്വദേശി മരിച്ചതായി റിപ്പോര്‍ട്ട്. മൂന്നുപീടിക തേപറമ്പില്‍ പരീദ് (67)മരിച്ചത്.

ദുബൈ റാശിദ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ഇദ്ദേഹം. മറ്റ് പല ശാരീരിക അവശതകളും ഇദ്ദേഹത്തിന് ഉണ്ടായിരുന്നതായാണ് റിപ്പോര്‍ട്ട്. ഇതിനിടെയാണ് കൊവിഡ് സ്ഥിരികരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. ദുബൈയില്‍ കഴിയുന്ന ബന്ധുക്കളെ എല്ലാം നിരീക്ഷണത്തിലാക്കിയിട്ടുണ്ട്.

Top