കൊവിഡ്19; ഈ വര്‍ഷത്തെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഒഴിവാക്കി

സൂറിച്ച്: കൊവിഡ് വ്യാപനത്തെത്തുടര്‍ന്ന് ഈ വര്‍ഷത്തെ ഫിഫ ദ ബെസ്റ്റ് പുരസ്‌കാരം ഒഴിവാക്കിയതായി ഫിഫ. സെപ്റ്റംബറില്‍ മിലാനിലാണ് പുരസ്‌കാര പ്രഖ്യാപനം നടക്കേണ്ടിയിരുന്നത്. ലിയോണല്‍ മെസിയാണ് കഴിഞ്ഞ വര്‍ഷം ജേതാവായിരുന്നത്. മെസി ഫിഫയുടെ ബെസ്റ്റായി തന്നെ തുടരും.

പോര്‍ച്ചുഗീസ് താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ, നെതര്‍ലന്‍ഡ്സ് വിര്‍ജില്‍ വാന്‍ ഡെയ്ക്ക് എന്നിവരെ പിന്തള്ളിയാണ് മെസി ജേതാവായത്. 2016ലാണ് ഫിഫ ദ ബെസ്റ്റ് അവാര്‍ഡുകള്‍ പ്രഖ്യാപിച്ച് തുടങ്ങിയത്. യൂറോപ്യന്‍ ഗോള്‍ഡന്‍ ഷൂ പുരസ്‌കാരം മാറ്റിവെക്കുമോയെന്നുള്ളത് ഇതുവരെ തീരുമാനമായിട്ടില്ല.

Top