കൊവിഡ് വ്യാപനം; ഒമാനില്‍ യാത്രാ വിലക്ക് പ്രാബല്യത്തില്‍

മാനില്‍ കൊവിഡ് വ്യാപനം വര്‍ദ്ധിച്ച സാഹചര്യത്തിലാണ് വിവിധ രാജ്യങ്ങളില്‍ നിന്നുമുളള യാത്രക്കാര്‍ക്ക്‌ വിലക്ക് ഏര്‍പ്പെടുത്തിയത്‌. കൊവിഡ് വ്യാപനം അതിരൂക്ഷമായ രാജ്യത്ത് നിന്നുള്ള വിമാന സര്‍വീസുകള്‍ ആണ് ഒമാന്‍ നിര്‍ത്തലാക്കിയിരിക്കുന്നത്. ഇന്ത്യ ഉള്‍പ്പടെ മൂന്ന് രാജ്യങ്ങളില്‍ നിന്നുള്ളവര്‍ക്കാണ് വിലക്ക്. ഒമാന്‍ പൗരന്‍മാര്‍, ആരോഗ്യ പ്രവര്‍ത്തകര്‍, നയതന്ത്ര ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് ഇളവ് ലഭിക്കും.

കഴിഞ്ഞ ദിവസം വൈകുന്നേരം ആറിന് മുമ്പ് ഒമാനില്‍ എത്തിയത് ആയിരങ്ങള്‍ ആണ്. എയര്‍ ഇന്ത്യ എക്സ്പ്രസ്, സലാം എയര്‍ എന്നീ വിമാനങ്ങള്‍ ആണ് സര്‍വീസ് നടത്തിയത്. ശനിയാഴ്ച വൈകിട്ട് ആറിന് മുമ്പ് ഒമാനിലെത്തുന്ന പല വിമാനങ്ങളും സര്‍വീസ് പുനഃക്രമീകരിച്ചിരുന്നു. ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ വിലക്ക് തുടരും എന്നാണ് അധികൃതര്‍ അറിയിച്ചത്‌.

Top