കൊറോണ പടരുന്നത് അതിവേഗം; സ്‌പെയിനില്‍ രോഗബാധിതര്‍ ലക്ഷം കടന്നു

ലണ്ടന്‍: ലോകമാകെ ഭീതിപരത്തി കോവിഡ്-19 നിയന്ത്രണാധീതമായി പടരുകയാണ്.
വെറും എട്ട് ദിവസങ്ങള്‍കൊണ്ട് ലോകമാകെയുള്ള കോവിഡ്-19 രോഗികളുടെ എണ്ണം എട്ട് ലക്ഷം കടന്നു. സ്‌പെയിനിലാകട്ടെ രോഗബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞിരിക്കുകയാണ്.ഇവിടെ മാത്രം 9053 പേരാണ് മരണപ്പെട്ടത്.

അമേരിക്കയും ഇറ്റലിയുമാണ് ഒരു ലക്ഷത്തിലധികം രോഗികളുള്ള മറ്റ് രണ്ട് രാജ്യങ്ങള്‍.
അമേരിക്ക, ഇറ്റലി, സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളില്‍ രോഗപ്പകര്‍ച്ച തീവ്രമായതാണ് ഈ കുതിച്ചുചാട്ടത്തിന് കാരണം. അമേരിക്കയില്‍ 1,89,445 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചിരിക്കുന്നത്. ഇറ്റലിയില്‍ 1.05 ലക്ഷം പേര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. അമേരിക്കയില്‍ 4075ഉം ഇറ്റലിയില്‍ 12428 പേരുമാണ് ഇതിനകം മരിച്ചത്. ഇറാനില്‍ മരണം 3000 പിന്നിടുകയും ചെയ്തു.

കഴിഞ്ഞ ചൊവ്വാഴ്ച 18,000 പേരാണ് രോഗം ബാധിച്ച് മരിച്ചതെങ്കില്‍ ഇപ്പോള്‍ മരണസംഖ്യ 42,000 കടന്നു. മാര്‍ച്ച് മാസത്തിലാണ് കോവിഡ് കേസുകളുടെ എണ്ണത്തില്‍ വന്‍ വര്‍ധനവുണ്ടായത്.

Top