കോവിഡ് പരിശോധനയായ ആര്‍ടിപിസിആറിന്റെ നിരക്ക് കൂട്ടി

തിരുവനന്തപുരം:കോവിഡ് ആര്‍ടിപിസിആര്‍ പരിശോധനാ നിരക്ക് കൂട്ടി. 1500 രൂപയില്‍ നിന്ന് 1700 ആയാണ് നിരക്ക് വര്‍ദ്ധിപ്പിച്ചിരിക്കുന്നത്. ഹൈക്കോടതി ഉത്തരവ് അനുസരിച്ചാണ് പുതിയ തീരുമാനം.

അതേസമയം, ആര്‍ടിപിസിആര്‍ പരിശോധന ആനുപാതികമായി വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കേരളം അടക്കം 14 സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ആരോഗ്യമന്ത്രാലയം കത്തു നല്‍കിയിരുന്നു. എന്നാല്‍ കേരളത്തില്‍ ആനുപാതിക വര്‍ധനയുണ്ടായില്ല. പിന്നീട്, കേന്ദ്ര സംഘം നടത്തിയ പരിശോധനയിലും ഇക്കാര്യം ചൂണ്ടിക്കാട്ടിയിരുന്നതായി ദേശീയ രോഗ നിയന്ത്രണ കേന്ദ്രത്തിലെ (എന്‍സിഡിസി) ഉന്നത ഉദ്യോഗസ്ഥന്‍ പറഞ്ഞിരുന്നു.

ആന്റിജന്‍ പരിശോധനയ്ക്ക് അനുമതി നല്‍കിയതിനു പിന്നാലെ പല സംസ്ഥാനങ്ങളും ആര്‍ടിപിസിആര്‍ പൂര്‍ണമായി ഒഴിവാക്കുന്ന സാഹചര്യമുണ്ടായി. തമിഴ്‌നാട് മാത്രമാണ് 100% ആര്‍ടിപിസിആര്‍ പരിശോധന നടത്തിയത്. തുടക്കത്തില്‍ കോവിഡ് കാര്യമായി നിന്നിരുന്ന ഇവിടെ പിന്നീടു സ്ഥിതി മെച്ചപ്പെട്ടത് ആര്‍ടിപിസിആര്‍ പരിശോധന കൈവിടാതിരുന്നതു കൊണ്ടാണെന്ന് കേന്ദ്രം തന്നെ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.

 

Top