രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച സ്ത്രീ മരിച്ചു

നെതർലാൻഡ് : നെതർലാൻഡിൽ രണ്ടാമതും കോവിഡ് സ്ഥിരീകരിച്ച സ്ത്രീ മരിച്ചു. 89 വയസ്സുള്ള സ്ത്രീയാണ് മരിച്ചത്. അപൂർവമായ ബോൺ മാരോ കാൻസർ ബാധിച്ച് ചികിത്സയിലായിരുന്നു ഇവർ. കാൻസറിന് ചികിത്സയിലിരിക്കെയാണ് സ്ത്രീക്ക് ആദ്യം കോവിഡ് സ്ഥിരീകരിച്ചത്. തുടർന്ന് അസുഖം ഭേദമാകുകയും ചെയ്തിരുന്നു. ശേഷം കാൻസർ ചികിത്സയുടെ ഭാഗമായുള്ള കീമോ തെറാപ്പി വീണ്ടും ആരംഭിച്ചു.

കീമോ തുടങ്ങി രണ്ടാം ദിവസം തന്നെ അവരിൽ വീണ്ടും കോവിഡ് ലക്ഷണങ്ങൾ കാണിച്ചു തുടങ്ങി. പനിയും ശ്വാസ തടവും അനുഭവപ്പെട്ടതിനെ തുടർന്ന് വീണ്ടും പരിശോധിച്ചപ്പോഴാണ് കോവിഡ് സ്ഥിരീകരിച്ചത്. 14 ദിവസത്തോളം ചികിത്സ തുടർന്നു. ശേഷം മരണത്തിന് കീഴടങ്ങുകയായിരുന്നു. ലോകത്ത് പലയിടങ്ങളിലായി രണ്ടാമതും കൊവിഡ് സ്ഥിരീകരിച്ച സംഭവങ്ങൾ ഉണ്ടായിട്ടുണ്ടെങ്കിലും ആദ്യമായാണ് ഒരാൾ മരണപ്പെടുന്നത്. ഇത്തരത്തിൽ ലോകത്ത് റിപ്പോർട്ട് ചെയ്യുന്ന ആദ്യ കേസാണിതെന്നാണ് വിവരം.

Top